ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കും ഇനി എഐയുടെ പിഴ വരുന്നു. ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ ഓടിക്കുമ്പോള്‍ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയില്‍ പതിഞ്ഞാല്‍ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം. സൗത്ത് വിജയവാഡ ഡിവിഷനു കീഴില്‍ വരുന്ന ട്രെയിനുകളില്‍ ക്യാബിനില്‍ മയക്കം കണ്ടെത്താന്‍ കഴിയുന്ന ‘ക്രൂ ഫാറ്റിഗ് സെന്‍സിംഗ്’ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്
ക്രൂ ഫാറ്റിഗ് സെന്‍സിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനില്‍ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയില്‍വേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളില്‍ എഐ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലും ഇത് വ്യാപിപ്പിക്കാനാണ് റയില്‍വെയുടെ തീരുമാനം. എഐ സാങ്കേതികവിദ്യയുടെ വരവോടെ ട്രെയിന്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റുമാര്‍ അറിയാതെ ഉറങ്ങിപ്പോയതു മൂലമുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റുമാര്‍ ഉറങ്ങുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്നതായി ക്യാമറകള്‍ കണ്ടെത്തിയാല്‍, ആ വ്യക്തിയെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ നേരിടേണ്ടിവരും.







