കണ്ണൂര്‍: പതിനാറുകാരിയുമായി സമൂഹ
ചങ്ങാത്തം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്വര്‍ണ്ണവും പണവും തട്ടാന്‍ ശ്രമം. പെണ്‍കുട്ടി നല്‍കിയ പരാതിയിൽ തളിപ്പറമ്പ് പൊലീസ് 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. ബാപുപറമ്പ് തൃച്ചംബരത്തു വീട്ടില്‍ ആദിത്യന്‍ (18)ആണ് അറസ്റ്റിലായവരില്‍ ഒരാള്‍.
സ്‌നാപ്പ് ചാറ്റ് എന്ന ആപ്പിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയശേഷം പണവും കൈയില്‍ അണിഞ്ഞിരുന്ന ബ്രേസ്‌ലെറ്റും നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. ഇല്ലെങ്കില്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പെണ്‍കുട്ടി മാനസികമായി തളരുകയും പഠനത്തില്‍ നിന്നു പിന്നോക്കം പോവുകയായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് കൗണ്‍സിലിംഗിനു വിധേയയാക്കിയതോടെ സംഭവം പുറത്തായത്. അറസ്റ്റിലായ രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
മാധ്യമങ്ങളിലൂടെ







