കൗതുകമായി ഹനുമാന്‍ കുരങ്ങ്; ഉളിയത്തടുക്കക്കാരുടെ ചങ്ങാതിയായപ്പോള്‍

കാസര്‍കോട്: നാട്ടുകാര്‍ക്ക് കൗതുകമായി ഹനുമാന്‍ കുരങ്ങ് വിരുന്നെത്തി. കാഴ്ചക്കാരില്‍ കൗതുകമുയര്‍ത്തി രണ്ടുദിവസമായി മധൂര്‍ ഉളിയത്തടുക്കയിലും പരിസരങ്ങളിലും കറങ്ങി നടക്കുകയാണ്.
കണ്ടയുടന്‍ നിരവധി ആളുകളാണ് ഫോട്ടോ എടുക്കാനായി ഉളിയത്തടുക്കയില്‍ തടിച്ചുകൂടിയത്. അതേസമയം യാതൊരു പേടിയും കൂടാതെയാണ് ചാടി നടക്കുന്നത്. കാഴ്ചക്കാര്‍ നല്‍കിയ പഴങ്ങളും ബിസ്‌ക്കറ്റും മറ്റും ആര്‍ത്തിയോടെ കഴിക്കുന്നുമുണ്ട്. ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കുന്നുണ്ടെങ്കിലും മറ്റ് ഉപദ്രവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിയണ്ണി വനത്തില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് എത്തിയതാണെന്ന് പറയുന്നു. ഇന്ത്യയില്‍ പശ്ചിമഘട്ട മലനിരകളിലാണ് പൊതുവെ ഇവയെ കണ്ടുവരുന്നത്. കേരളത്തില്‍ സൈലന്റ് വാലി ഇതിന്റെ ആവാസ കേന്ദ്രമാണ്. രണ്ടുദിവസം കൊണ്ട് തന്നെ ഉളിയത്തടുക്കക്കാരുടെ ചങ്ങാതിയായി മാറാനും അതിഥിയായി എത്തിയ കുരങ്ങന്‍ ഒരുങ്ങിയിട്ടുണ്ട്. പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ഹുസൈന്‍ സിറ്റിസണ്‍ വരുന്നുകാരനായി എത്തിയ കുരങ്ങിന്റെ വീഡിയോ പകര്‍ത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page