പാമ്പിൻ വിഷവുമായി ലഹരി പാർട്ടി ; ബിഗ് ബോസ് താരത്തെ കസ്റ്റഡിയിലെടുത്തു

നോയിഡ: പാമ്പിന്‍റെ വിഷവുമായി ലഹരി പാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ ബിഗ്ബോസ് താരവും യൂട്യൂബറുമായ എല്‍വിഷ് യാദവിനെ രാജസ്ഥാനിലെ കോട്ടയില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി ഉമേഷ് മിശ്ര അറിയിച്ചു.  താരത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചെക്ക്പോയിന്റില്‍ വെച്ച്‌ ഒരു കാര്‍ തടഞ്ഞ പൊലീസ്, കാര്‍ പരിശോധിക്കുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അകത്തുള്ളത് എല്‍വിഷാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കോട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നോയിഡ പൊലീസിനെ അറിയിക്കുകയും ചെയ്തു.  നേരത്തെ, നിശാപാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ച സംഭവത്തില്‍ എല്‍വിഷ് യാദവ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരുന്നു. വന്യജീവി സംരക്ഷണം നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്. ഗുരുഗ്രാം സ്വദേശിയായ എല്‍വിഷ് യാദവ്  യൂട്യൂബറും ഗായകനും കണ്ടന്‍റ് ക്രിയേറ്ററും ആണ്. ഈ വര്‍ഷം സല്‍മാൻ ഖാൻ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വിജയിയായതോടെയാണ് ഇയാള്‍ കൂടുതൽ പ്രശസ്തനായത്. ലഹരി പാർട്ടിയിൽ പാമ്പിൻ വിഷം ഉപയോഗിച്ചെന്ന പരാതിയിൽ  ഇയാളുടെ 5 കൂട്ടാളികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒ ആണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page