സംസ്ഥാനത്ത് അഞ്ചുദിവസം മഴ തുടരും; ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കിഴക്കന്‍ കാറ്റിന്റ ഫലമായി കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരും. തെക്കന്‍ തമിഴ്‌നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. അടുത്ത 3 ദിവസം ശക്തിപ്രാപിച്ച് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നവംബര്‍ എട്ടോടെ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. നവംബര്‍ 5 മുതല്‍ 8 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന പ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറിത്താമസിക്കണം. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ സുരക്ഷാമാനദമണ്ഡങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കിയിലെ പൊന്മുടി ഡാം തുറന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page