ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ലോക വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച ലണ്ടന്‍, ബെര്‍ലിന്‍, റോം, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലത്തിന് മുകളിലൂടെ 7,000 ത്തോളം പേര്‍ മാര്‍ച്ച് നടത്തി. യുദ്ധത്തിനെതിരായ ബാനറുകളും പലസ്തീന്‍ പതാകകളുമേന്തിയാണ് പ്രകടനം. ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ പ്രതിഷേധ പ്രകടനത്തില്‍ അപലപിച്ചു. കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയില്‍ ബോംബാക്രമണം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കില്‍ നടന്ന പ്രകടനത്തെ തുടര്‍ന്ന് ദീര്‍ഘനേരം ഗതാഗതം സ്തംഭിച്ചു.