പൊട്ടിയത് ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബ്; നടന്നത് ഉഗ്ര സ്‌ഫോടനം, അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണത്തിനായി അഞ്ചംഗ സംഘം ഡല്‍ഹിയില്‍നിന്ന് കൊച്ചിക്ക് പോകും. ഭീകരാക്രമണമെന്ന സംശയം ഉയര്‍ന്നതിനാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. അതേസമയം ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവഷിഷ്ടങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സ്‌ഫോടനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ഡി.ജിപി പറഞ്ഞു. കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയോട് റിപോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. നീല കാറിലെത്തിയ ആളാണ് ബോംബുവച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. കേന്ദ്ര കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നുതവണ ഉഗ്രശബ്ദത്തോടെ ബോംബു പൊട്ടിയതായണ് ദൃസാക്ഷികള്‍ പറയുന്നത്. മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവില്‍ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേര്‍ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി കളമശേരിയില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page