നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി അപലപിച്ച് പത്രപ്രവർത്തക യൂണിയൻ



കോഴിക്കോട്: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടനും  ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പൊരുമാറിയെന്ന് ആരോപണം.  സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയൻ ആവശ്യപ്പെട്ടു.സുരേഷ് ഗോപിയുടെ പ്രവൃത്തി അപലപനീയമാണെന്നും ഇതിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും യൂണിയൻ അറിയിച്ചു. ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ച സുരേഷ് ഗോപിയില്‍ നിന്നും മാധ്യമ പ്രവർത്തക ഒഴിഞ്ഞുമാറിയപ്പോൾ  വീണ്ടും സമാനമായ രീതിയിൽ കൈവെച്ചുവെന്നാണ് പരാതി.  മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റിയിരുന്നു.എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page