ഓട്ടോ സ്‌കൂട്ടറിലിടിച്ചു മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ ഓട്ടോ യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: ഓട്ടോ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഓട്ടോ യാത്രക്കാരന്‍ മരിച്ചു. ബായാര്‍, പേരോടി സ്വദേശി സുരേഷ് ഭട്ടിന്റെ മകന്‍ നാഗേഷ് (47) ആണ് മരിച്ചത്. അല്‍ഫോം ഡിസൂസ, അണ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ബെരിപദവ്-പെറുവായിക്കും ഇടയിലാണ് അപകടം. വിട്ളയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിക്ക് ശേഷം ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page