കാണാതായ ഹെഡ് കോണ്‍സ്റ്റബിളിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കര്‍ണാടക കാര്‍ക്കള ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രുതിന്‍ ഷെട്ടിയാ(35)ണ് മരിച്ചത്. മൃതദേഹം പുത്തേരി കാര്‍ക്കളക്ക് സമീപത്തെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കാപ്പിലെ ജനാര്‍ദന്‍ ക്ഷേത്രത്തിന് സമീപമുള്ള വാടക ക്വാട്ടേഴ്സില്‍ താമസക്കാരനായിരുന്നു ശ്രുതിന്‍ ഷെട്ടി. 2008 ലാണ് ശ്രുതിന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നത്. ഒക്ടോബര്‍ 18, 19 തീയതികളില്‍ ലീവെടുത്തിരുന്നു. കഴിഞ്ഞ 19 മുതലാണ് ഇയാളെ കാണാതായത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം രാത്രി 7.30ന് നന്ദികൂരിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും ഇയാള്‍ ഭാര്യയെ അറിയിച്ചിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)