ഗാസയില്‍ യുദ്ധം തുടര്‍ന്നാല്‍ മധ്യഏഷ്യ നിയന്ത്രണാധീതമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പു നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ ലെബനനിലെ നാല് ഹിസ്ബുള്ള സെല്ലുകളില്‍ തങ്ങളുടെ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് സേന വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇസ്രായേലിന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയത്. ഇതോടെ യുദ്ധമേഖലയില്‍ ഭിന്നതയുടെ വ്യാപ്തി വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സംഘവുമായി ഇസ്രായേല്‍ സേന തുടരുന്ന അക്രമണ പരമ്പരയുടെ പുതിയ സംഭവ വികാസമാണ് രാവിലെയുണ്ടായ ആക്രമണം. ഗാസ മുനമ്പില്‍ ഹമാസ് പോരാളികളുമായി മാരകമായ യുദ്ധമാണ് ഇസ്രായേല്‍ നടത്തുന്നത്. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ ക്രൂരമായ അപ്രതീക്ഷിത ആക്രമണം നടത്തുകയും കുട്ടികളും കൗമാരക്കാരും സ്ത്രീകളും വിദേശ പൗരന്മാരും ഉള്‍പ്പെടെ 1,400-ലധികം ആളുകളെ കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഗാസയില്‍ യുദ്ധം തുടര്‍ന്നാല്‍ മിഡില്‍ ഈസ്റ്റ് നിയന്ത്രണം വിട്ട് പോകുമെന്ന് ഇറാന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ ഒരു സൈന്യ വ്യൂഹത്തിനും നിരീക്ഷണ നിലയത്തിനും ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി തകര്‍ത്തിട്ടുണ്ടെന്ന് പ്രതിരോധ സേന വെളിപ്പെടുത്തി. ഹിസ്ബുള്ള ഭീകര സംഘത്തിന്റെ സൈനീക താവളങ്ങളും നിരീക്ഷണ കേന്ദ്രങ്ങളും അക്രമത്തില്‍ തകര്‍ന്നു. ഗാസയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഹിസ്ബുള്ള കക്ഷിചേരരുതെന്ന് പ്രധാനമന്ത്രി ബെന്‍ചമിന്‍ നെതന്യൂഹു താക്കീത് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള അക്രമം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നെതന്യൂഹു ലെബനനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം ഗാസയിലെ ജനങ്ങള്‍ക്ക്് മനുഷ്യത്വ പരമായ സഹായം തുടരുമെന്ന് അമേരിക്കല്‍ പ്രധാനമന്ത്രി ജോ
ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചു.