കണ്ണൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക കഡബ താലൂക്കിലെ മര്‍ദാല ബണ്ട്ര വില്ലേജിലെ നീരാജെ സ്വദേശി സുരേഷ് (34) ആണ് മരിച്ചത്. കണ്ണൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഓടുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. മരിച്ച ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സുരേഷ് കണ്ണൂരില്‍ മരമില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഗണേശോത്സവത്തിന് നാട്ടിലേക്ക് പോയ ഇയാള്‍ ഒരാഴ്ച മുമ്പാണ് കണ്ണൂരിലെത്തിയത്. വ്യാഴാഴ്ച രാത്രി ട്രെയിനില്‍ വീട്ടിലേക്ക് തിരിച്ചു വരുന്നുണ്ടെന്ന് യുവാവ് വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടിലെത്തുന്ന സമയം കഴിഞ്ഞതോടെ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ മൊബൈലില്‍ വിളിച്ചപ്പോഴാണ് മരണ വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. കഡബയിലെ ഭീം ആര്‍മി സംഘടനയുടെ സഹായത്തോടെ കണ്ണൂരിലെത്തിയ കുടുംബാംഗങ്ങള്‍ വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
