ഡേറ്റിങിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി; മയക്കിക്കിടത്തി മൊബൈല്‍ഫോണും, സ്വര്‍ണ്ണാഭരണങ്ങളും, ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൊണ്ട് യുവതി മുങ്ങി

ന്യൂഡല്‍ഹി: ഡേറ്റിങിനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവാവിന്റെ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ച് യുവതി. രോഹിത് ഗുപ്ത എന്ന യുവാവിനാണ് ഡേറ്റിങ് കൊണ്ടു ദുരനുഭവം സമ്മാനിച്ചത്. സാക്ഷി, പായല്‍ എന്നീ പേരുകളുള്ള യുവതിയെ ബംബിള്‍ ഡേറ്റ് ആപ്പിലൂടെയാണ് രോഹിത് ഗുപ്ത പരിചയപ്പെടുന്നത്. ഡേറ്റിങ്ങിനായി യുവതി വീട്ടിലെത്തുകയും തുടര്‍ന്ന് മദ്യത്തില്‍ ലഹരി കലര്‍ത്തി യുവാവിന് നല്‍കുകയായിരുന്നു. യുവാവിന് ബോധം തിരികെ ലഭിച്ചപ്പോഴേക്കും മൊബൈല്‍ഫോണും, സ്വര്‍ണ്ണാഭരണങ്ങളും, ഒന്നേമുക്കാല്‍ ലക്ഷം രൂപയും കൊണ്ട് യുവതി മുങ്ങുകയായിരുന്നു.
ഈമാസം ഒന്നിന് സാക്ഷി, രോഹിത് ഗുപ്തയെ വിളിച്ച് തനിക്ക് കാണണമെന്ന് ആവശ്യപ്പെട്ടു, പിന്നാലെ രാത്രി 10 ന് സെക്ടര്‍ 47ലെ ഡോക്യാര്‍ഡ് ബാറില്‍ നിന്നും വിളിച്ചുകൊണ്ടുവരണമെന്നും പറയുന്നു. അതുപ്രകാരം യുവതിക്കൊപ്പം ഗുപ്ത തന്റെ വീട്ടിലെത്തി. വീട്ടിലേക്ക് പോവുന്ന വഴി മദ്യം വാങ്ങിയാണ് ഇരുവരും വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ കുറച്ച് വെള്ളം വേണമെന്ന് യുവതി തന്നോട് ആവശ്യപ്പെട്ടു. താന്‍ അടുക്കളയിലെത്തി വെള്ളവും ഐസും എടുക്കുന്ന സമയത്തിനുള്ളില്‍ യുവതി മദ്യത്തില്‍ ലഹരി കലര്‍ത്തുകയായിരുന്നു എന്നാണ് ഗുപ്തയുടെ പരാതി. ഒക്ടോബര്‍ 3ന് രാവിലെയാണ് ബോധം നശിച്ച താന്‍ പിന്നെയുണര്‍ന്നത്. അതിനുളളില്‍ തന്റെ ഐഫോണും സ്വര്‍ണമാലയും പതിനായിരം രൂപയും ക്രഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും മോഷണം പോയതായും ഗുപ്തയുടെ പരാതിയില്‍ പറയുന്നു. ക്രഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ഒന്നേമുക്കാല്‍ ലക്ഷം രൂപ പിന്‍വലിച്ചതായും കണ്ടെത്തിയതായി ഗുപത പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page