നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും എൻ.ഐ.എ പരിശോധന; വ്യാപക പരിശോധന അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ

ന്യൂഡൽഹി: ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കം വിവിധ സംസ്ഥാനങ്ങൾ ആണ് നിരോധിത സംഘടനയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. മഹാരാഷ്ട്രയില്‍ പല കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ വെറുതെവിട്ട അബ്ദുള്‍ വാഹിദ് ഷെയ്ഖിന്റെ വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. മധുരയില്‍ പിഎഫ്‌ഐ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പേരുടെ വീടുകളില്‍ പരിശോധന നടക്കുന്നുണ്ട്. ഓള്‍ഡ് ഡല്‍ഹിയിലെ ഹൗസ് ഖാസി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബല്ലിമാരന്‍ മേഖലയിലും പരിശോധന തുടരുകയാണ്. സെപ്തംബറില്‍ കേരളത്തില്‍ തൃശൂര്‍, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടന്നിരുന്നു. ഓഗസ്റ്റില്‍ മലപ്പുറത്തും എന്‍ഐഎ പരിശോധന നടന്നിരുന്നു. വേങ്ങരയില്‍ തയ്യില്‍ ഹംസ എന്നയാളുടെ വീട്ടിലും തിരൂരില്‍ കളത്തിപറമ്ബില്‍ യഹൂതി, താനൂരില്‍ ഹനീഫ, രംഗത്തൂര്‍ പടിക്കപറമ്ബില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. പിഎഫ്‌ഐ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ഐഎ റെയ്ഡ് നടന്നിരുന്നു. പിന്നീട് ഇത് കണ്ടു കെട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page