ഹമാസ് കൊല്ലപ്പെടുത്തിയെന്ന് കരുതിയ ജര്‍മ്മന്‍ വനിത ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന് അമ്മ
യുദ്ധത്തിനിടയില്‍ ഹമാസ് തീവ്രവാദികള്‍ നഗ്‌നയാക്കി പരേഡ് നടത്തിയ 22 കാരിയായ ജര്‍മ്മന്‍ യുവതി ഷാനി ലൂക്കിന്റെ അമ്മ, തന്റെ മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ചൊവ്വാഴ്ച അപ്ലോഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍, ഷാനിയുടെ അമ്മ റിക്കാര്‍ഡ ലൂക്ക്, ഗാസ മുനമ്പിലെ ഹമാസ് ആശുപത്രിയില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിച്ച് ഫലസ്തീന്‍ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി പറഞ്ഞു. എന്നാല്‍ ഷാനി ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്നുമാണ് അവര്‍ക്ക് ലഭിച്ച വിവരം. ഓരോ മിനിറ്റും നിര്‍ണായകമാണ്. ജര്‍മ്മന്‍ ഗവണ്‍മെന്റിനോട് വേഗത്തില്‍ ഷാനിയെ ആരോഗ്യത്തോടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് അവര്‍ വീഡിയോയില്‍. ശനിയാഴ്ച ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറിയ ഗാസ മുനമ്പിന് സമീപമുള്ള നെഗേവ് മരുഭൂമി സമതലത്തില്‍ ട്രൈബ് ഓഫ് സൂപ്പറോവ സംഗീതോത്സവത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ ഷാനി ലൂക്ക് പങ്കെടുത്തിരുന്നു. അവളെ ഹമാസ് തീവ്രവാദികള്‍ പിടികൂടി ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ തെരുവുകളിലൂടെ നഗ്‌നയാക്കി പരേഡ് ചെയ്ത വീഡിയോ വൈറലായിരുന്നു.