കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ പിക്കപ്പ് വാഹനമിടിച്ച് അധ്യാപകന്‍ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ശ്യാം സുധീര്‍(58) ആണ് മരിച്ചത്. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിനു സമീപം സൗത്ത് ദേശീയപാതയിലാണ്സംഭവം. നടന്നുപോകവെ ഗോവയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാംസുധീറിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വാഹനം ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ മീലാദ് ക്യാമ്പയിന്‍ ഭാഗമായി ഇന്ന് നടത്താന്‍ നിശ്ചയിച്ച മുഴുവന്‍ പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. ഭാര്യ: രജനി(അധ്യാപിക). മക്കള്‍: സൂരജ്, ധീരജ്(വിദ്യാര്‍ത്ഥികള്‍). ശ്യാം പ്രകാശ്, ശ്യാം സദന്‍, ശ്യാം സുനില്‍, ശ്യാം നിശ്ചല്‍ എന്നിവരാണ് സഹോദരങ്ങള്‍.
