പിഞ്ചു കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ എൽ ഇ ഡി ബൾബ് കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ

കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നുമാണ് ശസ്ത്രക്രിയയിലൂടെ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തത്.കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ബൾബ് പുറത്തെടുത്തത്.
നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.  പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടത്.  കളിപ്പാട്ടത്തിൽ നിന്നാകാം  ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതെന്നാണ്  ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പിഞ്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടങ്ങൾ വായിലിടുമ്പോൾ ഇതിന് സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ വിലയിരുത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page