കാസർകോട് : പള്ളത്തടുക്കളയിൽ വീണ്ടും വാഹനാപകടം. വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റു. ബദിയടുക്ക ബാറടുക്ക ദാറുൽ ഇസ്ഹാ എജുക്കേഷൻ സെന്ററിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. പെർളയിലെ ഒരു സഹപാഠിയുടെ വീട്ടിൽ ഒരു പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയാണ് അപകടം. സഞ്ചരിച്ച ജീപ്പ് റോഡിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് മുന്നോട്ടു എടുക്കുന്നതിനിടെ റോഡ് അരികിലേക്ക് മറിയുകയും ചെയ്തു. ഓടികൂടിയ നാട്ടുകാർ ആണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ല.