കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. 37719 വോട്ടുകള്‍ക്കാണ് എല്‍ഡി.എഫ് സ്ഥാനാര്‍ഥി ജയ്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, ഇടത് സ്ഥാനാത്ഥി ജെയ്ക് സി തോമസ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരാണ് ഇവിടെ ഏറ്റുമുട്ടിയത്. 78098 വോട്ടുകളാണ് യുഡി.എഫിന് ആകെ ലഭിച്ചത്. 41644 വോട്ടുകള്‍ ഇടതു പക്ഷത്തിന് ലഭിച്ചു. 6447 വോട്ടുകള്‍ എന്‍ ഡി എക്കും ലഭിച്ചു. 2011 ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡും ചാണ്ടി ഉമ്മന്‍ മറികടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോല്‍വിയായി. 2016ലെയും 2021ലെയും തിരഞ്ഞെടുപ്പില്‍ ഇവിടെ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു.
