വീട്ടിലെ പാചക ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ഷൊർണൂർ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. ഷൊർണൂർ സ്വദേശിനികളായ പത്മിനി, (25) തങ്കം (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഇവർ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്, അപ്പോഴാണ് ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടമുണ്ടായതായി മനസിലാകുന്നത്. ഉടൻ തന്നെ ആംബുലൻസ് എത്തി ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഇവിടെ പൊലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ അപകടം സംഭവിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തിൽ വീടിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രാത്രി ഏറെ വൈകിയാണ് സംഭവസ്ഥലത്തെ പോലീസ് നടപടികൾ പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page