കോഴിക്കോട്: സ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും പാമ്പിനെ പിടികൂടി. മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ പാമ്പിനെ പിടികൂടിയത്. രാവിലെ പാചകക്കാരി പാചകപ്പുരയില്‍ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അണലി വര്‍ഗ്ഗത്തില്‍പ്പെട്ട വിഷമില്ലാത്ത മണ്ണൊലി പാമ്പിനെയാണ് പിടികൂടിയത്. വനം വകുപ്പിന് വിവരമറിച്ചതിനെ തുടര്‍ന്ന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗമായ കരീം കല്‍പ്പൂരാണ് സ്‌കൂളില്‍ എത്തി പാമ്പിനെ പിടികൂടിയത്. സ്‌കൂളിനോട് തൊട്ടുചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ച നിലയിലാണ്. സ്‌കൂള്‍ പരിസരവും കാടുപിടിച്ച അവസ്ഥയിലാണ്. രാവിലെ 9 മണിയോടുകൂടിയാണ് പാചകപ്പുരയില്‍ പാമ്പിനെ കണ്ടെത്തിയത്. ഇതിനുമുമ്പ് തൊട്ടടുത്ത മുക്കം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയിരുന്നു.