ശരീരത്തിൽ പല തരത്തിലുള്ള കല്ലുകൾ ഉണ്ടാകാം. അവയ്‌ക്കെല്ലാം പിന്നിലെ കാരണം വ്യത്യസ്തമാണ്, മാത്രമല്ല ഈ കല്ലുകൾ വികസിക്കുന്നത് തടയാൻ ഉള്ള മാര്‍ഗ്ഗങ്ങളും.
ശരീരത്തിൽ കാണപ്പെടുന്ന വിവിധതരം കല്ലുകൾ
- വൃക്കയിലെ കല്ലുകൾ
ധാതുക്കളും ലവണങ്ങളും നിക്ഷേപിക്കപ്പെടുന്നത് മൂലം വൃക്കകളിൽ രൂപം കൊള്ളുന്ന കട്ടിയുള്ളതും ചിലപ്പോൾ മൂര്‍ച്ചയുള്ളതുമായ വസ്തുവാണ് വൃക്കകളിലെ കല്ല്. അവയ്ക്ക് ചുറ്റും കടുത്ത വേദനയും, ഇത് കാരണം മൂത്രത്തിൽ രക്തവും ഉണ്ടാകാം. - പിത്താശയക്കല്ലുകൾ
പിത്തരസം സംഭരിക്കുന്ന ചെറിയ അവയവമായ പിത്തസഞ്ചിയിൽ രൂപപ്പെടുന്ന കല്ലുകളാണ് പിത്താശയക്കല്ലുകൾ . പിത്തസഞ്ചിയിലെ കല്ലുകൾ വയറിന്റെ മുകൾ ഭാഗത്ത് വേദന ഉണ്ടാക്കും. ചിലപ്പോൾ അത് തടസ്സങ്ങളും അണുബാധ പോലുള്ള സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. - മൂത്രാശയ കല്ലുകൾ
മൂത്രാശയത്തിൽ രൂപപ്പെടുന്ന ചെറിയ ചില്ല് കഷണങ്ങൾ പോലുള്ള തരികളാണിവ. അടിവയറ്റിൽ വേദന, അടിക്കടിയുള്ള മൂത്രമൊഴിക്കൽ അല്ലെങ്കിൽ അസ്വസ്ഥത, മൂത്രത്തിൽ രക്തം എന്നിവ ലക്ഷണങ്ങളാണ്. - ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ
ഉമിനീർ ഗ്രന്ഥികളിൽ, സാധാരണയായി ഉമിനീർ വായിലേക്ക് കൊണ്ടുപോകുന്ന നാളങ്ങളിൽ രൂപം കൊള്ളുന്ന കാൽസ്യം നിക്ഷേപങ്ങളാണിവ. വീക്കം, വേദന, ഉമിനീർ ഉത്പാദിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ കല്ലുകള്‍ കാരണമാകും. - യൂറിറ്ററൽ കല്ലുകൾ
വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന മൂത്രനാളികൾ അല്ലെങ്കിൽ ട്യൂബുകളിൽ രൂപം കൊള്ളുന്ന കല്ലുകളാണിവ. ഈ കല്ലുകൾക്ക് ചുറ്റിലും ശക്തമായ വേദനയുണ്ടാകാം, മൂത്രത്തിൽ രക്തത്തിനും ഇത് കാരണമാകും. - പ്രോസ്റ്റേറ്റ് കല്ലുകൾ
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്നവയാണിത്. അവ സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല, പക്ഷേ വിട്ടുമാറാതെയുള്ള ഗ്രന്ഥി വീക്കം അല്ലെങ്കിൽ മറ്റ് പ്രോസ്റ്റേറ്റ് അവസ്ഥകളുണ്ടാകാം. - ടോൺസിൽ കല്ലുകൾ ടോൺസിലോലിത്തുകൾ എന്നറിയപ്പെടുന്ന ടോൺസിൽ കല്ലുകൾ, ടോൺസിലുകളുടെ (തൊണ്ടയുടെ പിൻഭാഗത്ത് രണ്ട് വൃത്താകൃതിയിലുള്ള മാംസളമായ പിണ്ഡങ്ങൾ) വിള്ളലുകളിൽ രൂപം കൊള്ളുന്ന നിക്ഷേപങ്ങളാണ്. അവ വായ് നാറ്റം, തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കും.
കല്ലുകൾ എങ്ങനെ തടയാം?
1.ധാരാളം വെള്ളം കുടിക്കുക ശരീരത്തിൽ ഉണ്ടാകുന്ന മിക്ക കല്ലുകളും തടയാൻ ശരിയായ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കാനും കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്ന ധാതുക്കളുടെ ശേഖരണം തടയാനും സഹായിക്കുന്നു.
- സമീകൃതാഹാരം കഴിക്കുക
ഉപ്പും മൃഗ പ്രോട്ടീനും കുറവുള്ള ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് മിക്ക തരത്തിലുള്ള കല്ലുകളും വികസിക്കുന്നത് തടയാൻ സഹായിക്കും. കൂടാതെ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ കഴിക്കുന്നത് കല്ല് രൂപപ്പെടുന്നത് തടയാൻ ഗുണം ചെയ്യും. - പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉയർന്ന ഉപയോഗം വൃക്കയിലെ കല്ലുകൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. പകരം വെള്ളം അല്ലെങ്കിൽ ഹെർബൽ ടീ പോലുള്ള ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കുക.
- സിട്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക
കാൽസ്യം കല്ലുകൾ ഉണ്ടാകുന്നത് തടയുന്നതിൽ സിട്രേറ്റിന് ഒരു പങ്കുണ്ട്. നാരങ്ങ, ഓറഞ്ച്, ബ്രോക്കോളി പോലുള്ള സിട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. - നിങ്ങളുടെ ഭാരം നിയന്ത്രിക്കുക അമിതവണ്ണവും അമിതഭാരവും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ അപകടസാധ്യത കുറയ്ക്കുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുക.
- കാൽസ്യം ഉപഭോഗം നിരീക്ഷിക്കുക
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം പ്രധാനമാണ്, എന്നാൽ അമിതമായ കാൽസ്യം ഉപഭോഗം കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും. ഭക്ഷണത്തിന് അനുബന്ധമായി നിർമ്മിച്ച ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണ സ്രോതസ്സുകളിൽ നിന്നുള്ള സമീകൃത കാൽസ്യം മാത്രം ഉപയോഗിക്കുക. - അമിതമായ മദ്യപാനം ഒഴിവാക്കുക യൂറിക് ആസിഡ് കല്ലുകൾ പോലുള്ള ചിലതരം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത മദ്യം വർദ്ധിപ്പിക്കും. ഈ അപകടസാധ്യത കുറയ്ക്കുന്നതിന് മദ്യപാനം പരിമിതപ്പെടുത്തുക.
നിങ്ങളുടെ പ്രത്യേക ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത നിർദ്ദേശങ്ങൾക്കായി ഒരു ഡോക്ടറേ സമീപിക്കുന്നത് എല്ലായ്പ്പോഴും ഉചിതമാണ്.