കണ്ണൂര്‍: പനി ബാധിച്ച് വീട്ടില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെറുകുന്നു സ്വദേശി സി വി മുസ്തഫയുടെയും ഷമീമയുടെയും മകള്‍ ഫാത്വിമ മിസ് വ (17) ആണ് മരിച്ചത്.
കണ്ണപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍: മിഹറാജ് (വിദ്യാര്‍ഥി, മാടായി കോളജ്).
