യൂട്യൂബ് ചാനലിലെ ഉള്ളടക്കം; പരാതികൾ പരിശോധിക്കാൻ ഐടി സെക്രട്ടറിയെ നോഡൽ ഓഫീസറാക്കി നിയമിച്ച് സർക്കാർ

തിരുവനന്തപുരം: യൂട്യൂബ് ചാനലുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്  ബ്ലോക്ക് ചെയ്യേണ്ടവ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക്  നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.പി.വി. അന്‍വറിന്റെ സബ്മിഷന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ  നല്‍കാവുന്നതാണ്.യൂട്യൂബില്‍  പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം നിരോധിച്ചിട്ടുണ്ട്.ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസർക്കാണ് പരാതികളിന്മേൽ നോഡൽ ഓഫീസർ ശുപാർശ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page