പയ്യന്നൂര്‍: ഉറങ്ങാന്‍ കിടന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇവരെ വീടിന് സമീപത്തെ വയലിലുള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന വിധത്തില്‍ വെള്ളത്തില്‍ പൊങ്ങിയ നിലയിലായിരുന്നു.
പയ്യന്നൂര്‍ അഗ്‌നിശമനനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം കൂര്‍ക്കരയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
മക്കള്‍: സുനില്‍കുമാര്‍(സുധി), സുരേഷ്(ഗള്‍ഫ്). മരുമക്കള്‍: ഷീജ, രേഷ്മ. സഹോദരങ്ങള്‍: സച്ചിദാനന്ദന്‍, കാര്‍ത്യായനി, രോഹിണി, സരോജിനി, മീനാക്ഷി.