നീലേശ്വരം: മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്കേറ്റു. പരപ്പ പള്ളത്ത് മല സ്വദേശി ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആന്‍ഡ്രോയിഡ് മൊബെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ പൊട്ടിത്തെറിച്ച് രവീന്ദ്രന്റെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് എത്തിച്ച ഫോണാണ് പൊട്ടിത്തെറിച്ചത്.