ചെറുവത്തൂര്‍: ദാരുശില്‍പ കലാകാരന്‍ സജീവന്‍ വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്‍പ കലാരംഗത്തുള്ള സജീവന്‍ നിരവധി ക്ഷേത്രങ്ങളില്‍ ദാരുശില്‍പം നിര്‍മിച്ചിട്ടുണ്ട്. പ്രമുഖ ആര്‍ട്ടിസ്റ്റ് ജീവന്‍ നാരായണന്റെ സഹോദരീ പുത്രനാണ് സജീവന്‍. മൃതദേഹം സ്വദേശമായ തിരുവട്ടൂരിലെ വീട്ടലെത്തിച്ച് വൈകുന്നേരം സംസ്‌കരിക്കും. തിരുവട്ടൂരിലെ നാരായണന്റെയും ശ്യാമളയുടെയും മകനാണ്. ശാന്തികൃഷ്ണയാണ് ഭാര്യ. സ്വാത്വിക, ശിവാംഗ് എന്നിവര്‍ മക്കളാണ്.