കാസർകോട്:മുള്ളേരിയ നാട്ടക്കല്ലിലെ സ്റ്റേഷനറി വ്യാപാരിയായ കളരി നെട്ടണിഗെയിലെ ഭാസ്‌ക്കര ചെട്ടിയാര്‍ (50)ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കുഞ്ഞിക്കണ്ണ ചെട്ടിയാര്‍-കൊറപ്പാളു ദമ്പതികളുടെ മകനാണ്.അവിവാഹിതനായ ഭാസ്‌ക്കര ചെട്ടിയാര്‍ കളരിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി ജനലിലൂടെ അകത്തേയ്‌ക്ക് നോക്കിയപ്പോഴാണ് ഭാസ്‌ക്കര ചെട്ടിയാരെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി