കുറ്റിക്കോല്‍: പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ റോഡില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍, പുണ്യംക്കണ്ടം കോളനിയിലെ എച്ച്.ബാലന്‍ (55)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൈരളിപ്പാറയിലാണ് ബാലനെ റോഡില്‍ വീണു കിടക്കുന്നത് കണ്ടത്. ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിലേക്ക് മാറ്റി. സഹോദരങ്ങള്‍: ചെറിയോന്‍, നാരായണന്‍, കാരിച്ചി, പരേതരായ കാര്‍ത്യായനി, അഗ്ഗു. പരേതരായ കല്ലളന്‍-ബട്ക്കത്ത് ദമ്പതികളുടെ മകനാണ്.