പെര്‍ള: കാസർകോട് പെർളക്കടുത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളക്കാന നടുബയലിലെ സരസ്വതി(68) യെ ആണ് വീട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനും മരുമകനും ജോലിക്കു പോയതായിരുന്നു. മകന്‍ വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ മാതാവിനെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.