നവദമ്പതികളുടെ സ്വകാര്യ ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍, പ്രതി അബ്ദുല്‍ മുനീറിനെ റിമാന്റുചെയ്തു

കോഴിക്കോട്: ഹോട്ടല്‍ മുറിയിലെ കൊതുകുതിരിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ബ്ലാക്ക് മെയില്‍. നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍ അബ്ദുല്‍ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തു. കോഴിക്കോട്ടെ ഹോട്ടലില്‍ മാസങ്ങള്‍ക്കു മുമ്പാണ് ദമ്പതികള്‍ മുറിയെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ കെ.വി. വിപിന്‍, സി.പി.ഒമാരായ ധനീഷ് കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page