സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിയാദ്, അല്‍ ഖസീം, മദീന പ്രവിശ്യകളിലും താപനില വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും മരുഭൂമിവാസം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊടിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.