പയ്യന്നൂര്‍: പയ്യന്നൂരില്‍ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയൻ സ്വദേശി കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കുണിയനിലെ പരേതനായ കീനേരി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഓണക്കുന്നിലെ പാല്‍ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് സംസ്കാരം നടക്കും. സഹോദരങ്ങള്‍: ശാന്ത, ദേവന്‍, സതീശന്‍, സന്തോഷ്, സബിത.