തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് കത്തി അപകടം. യാത്രികരെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സ് ചെമ്പകമംഗലത്ത് എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും വാഹനം പരിശോധിക്കുന്നതിനിടെ തീ പടരുന്നത് കണ്ട നാട്ടുകാർ മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ബസ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. യാത്രികരെ മറ്റ് ബസ്സുകളിലേക്ക് മാറ്റി. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ്സ് കത്തി നശിച്ചു അപകട കാരണം വ്യക്തമല്ല.കെ.എസ്.ആർ.ടി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
