ബദിയടുക്ക: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി സ്വകാര്യ ബസ് ജീവനക്കാര്‍. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന്‍ ബസിലെ ഡ്രൈവര്‍ ദേലമ്പാടി സ്വദേശി സതീശന്‍, കണ്ടക്ടര്‍ ഗാഡിഗുഡ്ഡെ സ്വദേശി അനീഷ് എന്നിവരാണ് സത്യസന്ധത തെളിയിച്ച് മാതൃകയായത്. യാത്രക്കാരനായിരുന്ന കിദൂര്‍ സ്വദേശി മഹാബല റൈയുടെ സ്വര്‍ണമാണ് ബസ് യാത്രക്കിടെ കാണാതായത്. കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ നിന്ന് മുള്ളേരിയയിലേക്കുള്ള യാത്രക്കിടയിലാണ് മഹാബല റൈയുടെ രണ്ട് പവന്‍ േ്രബസ്ലെറ്റ് നഷ്ടപ്പെട്ടത്. മുള്ളേരിയയില്‍ ബസിറങ്ങിയപ്പോഴാണ് കൈയില്‍ ധരിച്ചിരുന്ന േ്രബസ്ലെറ്റ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍ തന്നെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ബസില്‍ തിരിച്ചില്‍ നടത്തിയപ്പോള്‍ സ്വര്‍ണ്ണം സീറ്റിനടിയില്‍ തന്നെയുണ്ടായിരുന്നു. ലഭിച്ച സ്വര്‍ണാഭരണം ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉടമസ്ഥന് കൈമാറി. ബസ് ജീവനക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തെ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.