പാപ്പിനിശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ പാപ്പിനിശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി കൈതവളപ്പില്‍ അഭിലാഷാ(40)ണ് മരിച്ചത്. ഇതേ തുടര്‍ന്ന് മലബാര്‍ എക്പ്രസ് ട്രെയിന്‍ അരമണിക്കൂറോളം പാപ്പിനിശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. മൃതദേഹം പോലീസെത്തി ട്രാക്കില്‍ നിന്നും മാറ്റി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. അവിവാഹിതനാണ് അഭിലാഷ്. ഉത്തമന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അമൃത, അഖിലേഷ്.