ചെറുവത്തൂര്‍: ചെറുവത്തൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിയറ നാരായണന്‍ മാസ്റ്റര്‍ (91) അന്തരിച്ചു. റിട്ട. അദ്ധ്യാപനായിരുന്നു. സിപിഎം അഭിഭക്ത ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി, കെഎസ്‌കെടിയു അവിഭക്ത തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ്, കെഎപിടിയു ചെറുവത്തൂര്‍ ഉപജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊവ്വല്‍ കുഞ്ഞിരാമ പൊതുവാള്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ധാലയം സ്ഥാപനും ആദ്യകാല ഭാരവാഹിയുമായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പരേതയായ തളിയില്‍ പത്മിനിയാണ് ഭാര്യ. മക്കള്‍: ടി രാജീവന്‍ (ദേശാഭിമാനി കാസര്‍കോട്), മധുസൂധനന്‍ (കച്ചവടം), രമേശന്‍ (വടക്കുമ്പാട്), മിനി (മുംബൈ). മരുമക്കള്‍: രജനി (താലൂക്ക് ഓഫീസ് കാഞ്ഞങ്ങാട്), രജനി (പട്ടേന), ശ്രീജ, കൃഷ്ണന്‍ (റിട്ട. നേവി, എല്‍ആന്‍ഡ്ടി മുംബൈ). സഹോദരങ്ങള്‍: പരേതരായ തേമനമ്മ, ചന്തുനായര്‍, രാമന്‍ നായര്‍, കുഞ്ഞമ്മ, നാരായണി അമ്മ, ചന്തന്‍ മാസ്റ്റര്‍, കാര്‍ത്ത്യായനി അമ്മ, ചാത്തു നായര്‍.