കണ്ണൂര്‍: തലശ്ശേരിയിൽ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭമെന്നു പരാതി. യുവതിയുടെ പരാതിയില്‍ മസാജ് സെന്റര്‍ സ്ഥാപനത്തിന്റെ മാനേജരും ഇടപാടിനു എത്തിയ യുവാവും അറസ്റ്റില്‍. തലശ്ശേരി, എന്‍.സി.സി റോഡിലെ മസാജ് സെന്റര്‍ മാനേജറും കോട്ടയം, കറുകച്ചില്‍ സ്വദേശിയുമായ അനന്തു(26), ഇടപാടിനു എത്തിയ മാഹി ചെമ്പ്രയിലെ വിജിലേഷ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്‌തത്. എറണാകുളം സ്വദേശിനിയായ 40 കാരിയാണ് പരാതിക്കാരി. അടുത്തിടെയാണ് യുവതി മസാജ് സെന്ററിൽ ജോലിക്കെത്തിയത്. സാധാരണ മസാജിന് 2000 രൂപയും ഹാപ്പി എന്റിംഗ് വേണമെങ്കില്‍ 5000 രൂപ അധികമായും ഈടാക്കുന്നതാണ് സെന്ററിലെ രീതി. എന്നാല്‍ ഹാപ്പി എൻഡിംഗ് എന്ന പേരിലുള്ള മസാജിന് ശാരീരികമായി വഴങ്ങികൊടുക്കാന്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.