ദുബായി: ജൂലൈ 22-ന് ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 85.5 കിലോ കാറ്റഗറി വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി കാഞ്ഞങ്ങാട് സ്വദേശി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എംവി പ്രദീഷാണ് വീണ്ടും സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇതിലൂടെ ഡിസംബറില്‍ അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു.16ാം വയസിലാണ് കാസര്‍കോടിന്റെ ജൂനിയര്‍ ബോഡിബില്‍ഡറായത്. കായിക രംഗത്തെ മികവിന് തമിഴ്നാട് സര്‍ക്കാര്‍ വേള്‍ഡ് ക്ലാസിക് യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷം ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. നേരത്തെ 9 വര്‍ഷം മിസ്റ്റര്‍ കാസര്‍കോടും സ്ട്രോങ്ങ് മാന്‍ ഓഫ് കാസര്‍കോടും ജൂനിയര്‍ മിസ്റ്റര്‍ കേരളയും ആയിരുന്നു. യു എ ഇ യില്‍ നടന്ന നാഷണല്‍ വെയിറ്റ് ലിഫ്റ്റ് മത്സരത്തില്‍ ബെസ്റ്റ്് ലിഫ്റ്റര്‍ പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി സ്ട്രോങ്ങ് മാന്‍ ഓഫ് യു എ ഇ ആയിട്ടുണ്ട്. 2001 മുതലാണ് പ്രദീഷ് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിച്ചത്. യു.എഇക്ക് വേണ്ടിയായിരുന്നു അത്. തുടര്‍ച്ചയായി യു.എ.ഇ ദേശീയ ജേതാവായിയെങ്കിലും അന്ന് ലോകപോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദുമ സ്വദേശിയായ സീനയാണ് ഭാര്യ. വിദ്യര്‍ത്ഥികളായ നന്ദന, നമൃത, നിലേഷ് മക്കള്‍.
