കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ആറാം ക്ളാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായകളുടെ ആക്രമണം.നായയുടെ കടിയേറ്റ് പരിക്കേറ്റ പിലാത്തറ മേരി മാതാ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനി ആയിഷയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ മദ്രസയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. നിലത്ത് വീണുപോയ കുട്ടി കരഞ്ഞത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.