ആദൂർ( കാസർകോട്): കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ബി എ കാസിം(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് യുവാവിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസും സുഹൃത്തുക്കളും അന്വേഷിച്ചു വരികയായിരുന്നു. സമൂഹമാധ്യമങ്ങളിലും വ്യാപകമായി സന്ദേശപ്രചരണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആദൂർ ചെക്ക് പോസ്റ്റിന് സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ആദൂർ പൊലീസെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാസിം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ആദൂർ സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്