ന്യൂഡൽഹി : കോവിഡ് കാലത്തിന് ശേഷം വിദേശയാത്രകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം. കോവിഡ് കഴിഞ്ഞുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് വന്ന ചെലവ് സംബന്ധിച്ച് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ആണ് യാത്ര ചിലവ് വിവരം പാർലമെന്‍റിൽ നൽകിയത്.
2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത് വിദേശയാത്രകൾ നടത്തുകയുണ്ടായി.മെയ് 19നു ജപ്പാനിലും മെയ് 21നു പപ്പുവന്യൂഗിനിയിലും മെയ് 22നു ഓസ്‌ട്രേലിയയിലും ആയിരുന്നു പ്രധാനമന്ത്രി. മെയ് 25 നു തിരികെയെത്തിയ അദ്ദേഹം, വീണ്ടും ജൂൺ 20 നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിയ്ക്കയിലേക്കും ഈജിപ്തിലേക്കും സന്ദർശനത്തിന് പോയി.