നീലേശ്വരം : പള്ളിക്കര റെയിൽവേ മേൽ പാലത്തിലൂടെ താൽക്കാലികമായി ഗതാഗത സൗകര്യമൊരുക്കാൻ കാസർകോട് ജില്ലാ കലക്ടറുടെ ഉത്തരവ്. പള്ളിക്കര റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പാലത്തിലൂടെ ഗതാഗത സൗകര്യമൊരുക്കുന്നതെന്ന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പ ശേഖരൻ വ്യക്തമാക്കി. ഇതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ താൽക്കാലിക പൂർത്തീകരണ കത്ത് ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്
ജൂലായ് 20, രാവിലെ 7 മണിമുതൽ പാലത്തിലൂടെ വാഹനങ്ങൾ ഓടാം.
പള്ളിക്കര റെയിൽവേ ഗേറ്റ് ജൂലൈ 20 മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഗതാഗത സൗകര്യത്തിനായി ട്രാഫിക് പോലീസുകാരെയും നിയോഗിക്കാനും ഉത്തരവായി.