തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. അരനൂറ്റാണ്ടോളമായി പൂരക്കളി, മറത്തുകളി രംഗത്തെ പ്രതിഭയായിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള നിരവധി സംസ്‌കൃത ഗ്രന്ഥങ്ങളും, ശ്ലോകങ്ങളും, പൂരക്കളി പാട്ടുകളും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി നിരവധി ശിഷ്യസമ്പത്തുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്‌കൃത പണ്ഡിതന്‍മാര്‍ക്കുള്ള കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക ഗ്രാന്‍ഡും, കൂടാതെ കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ്, പൂരക്കളി അക്കാദമി അവാര്‍ഡ് മാനവ വികസനവകുപ്പിന്റെ ഗ്രാന്റ് എന്നിവ ലഭിച്ചിട്ടുണ്ട്. 21 ാം വയസ്സില്‍ മമ്പലം ഗവതി ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച പണിക്കര്‍, പിന്നീടിങ്ങോട്ട് പ്രശസ്തരായ പണിക്കന്‍മാരുമായി കളിച്ച് മികവ് കാട്ടി. 25 ാം വയസ്സില്‍ വയലപ്ര അണീക്കര പൂമാലഗവതി ക്ഷേത്രത്തില്‍ നിന്നു പട്ടും വളയും ലിച്ചു. 55 ാം വയസ്സില്‍ മറത്തുകളി രംഗത്തെ ശ്രേഷ്ഠ ബഹുമതിയായ വീരശൃംഖല ലഭിച്ചിരുന്നു. കുഞ്ഞിമംഗലം അണീക്കര പൂമാലഗവതി ക്ഷേത്രമാണ് ഈ ബഹുമതി ചാര്‍ത്തി നല്‍കിയത്. ബുധനാഴ്ച രാവിലെ വലിയപറമ്പില്‍ സംസ്‌കാരം നടക്കും. ജാനകിയാണ് ഭാര്യ. മക്കള്‍: ഗംഗാധരന്‍, സുധാകരന്‍, ദിനകരന്‍, പരേതയായ സുമ.