ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ഗ്രാൻഡ് മാസ്റ്റർ അക്കാഡമി  ഓവറോൾ ചാമ്പ്യന്മാർ

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി  ഓവറോൾ ചാമ്പ്യന്മാരായി. മൈക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുമായി 60 ഓളം കായിക താരങ്ങൾ അണിനിരന്നു.  ചെറുവത്തൂർ ഗ്രാൻഡ് മാസ്റ്റർ അക്കാഡമിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഒളിമ്പിക് അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഡോ. എം. കെ.രാജശേഖരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വുഷു അസോസിയേഷൻ ജോയിന്റ് സെക്രട്ടറി  ടി കുഞ്ഞി കണ്ണൻ അധ്യക്ഷനായി.  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട്  അശോകൻ, ജില്ലാ ഒളിംമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മത്സരങ്ങളുടെ നിരീക്ഷകരായി. അലൻപ്രകാശ്, മുഹമ്മദ്‌ ഇർഫാൻ, മുഹമ്മദ്‌ സൽമാൻ, അർജുൻ, അദ്വൈത്, ദീക്ഷിദ് ഗോവിന്ദ്, രോഹിത്, മുഹമ്മദ്‌.യുകെ, മുഹമ്മദ്‌ സഹൽ, വൈഭവ്. എൻ പി, ഉദയ് ശങ്കർ പലേരി, മുഹമ്മദ്‌ റംഷാദ്.അക്ഷയ്, അനന്ദു മോൻ, മുഹമ്മദ്‌ ജസീർ,ആവണി, ശിവ വിദ്യ, ശിവ രഞ്ജിനി, ദേവിക, അനാമിക, രേവതി,  ശ്രീലക്ഷ്മി എന്നിവർ സംസ്ഥാന മത്സരങ്ങൾക്ക് യോഗ്യത നേടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page