ന്യൂദെല്‍ഹി: ന്യൂദെല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. തിങ്കളാഴ്ച പുലര്‍ച്ചെ ഇ-മെയിലിലൂടെയാണ് ഭീഷണി എത്തിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഡല്‍ഹി പൊലീസിനാണ് ലഭിച്ചത്. നിര്‍വീര്യമാക്കണമെങ്കില്‍ 30,000 ഡോളര്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണിയിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അധികൃതര്‍ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സന്ദേശങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
