ഒമിക്രോണ്‍: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു

0
104


തിരു: കോവിഡ്‌ വൈറസായ സാര്‍സ്‌കോവ്‌- രണ്ടിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ്‌. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നു ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു നടപടികള്‍ ആരംഭിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്‌ യാത്രയ്‌ക്ക്‌ 48 മണിക്കൂര്‍ മുമ്പ്‌ ആര്‍ ടി പി സി ആര്‍ ടെസ്റ്റ്‌ നടത്തുന്നുണ്ട്‌. സംസ്ഥാനത്ത്‌ എത്തിയ ശേഷവും ഈ ടെസ്റ്റ്‌ നടത്തും. പുതിയ വകഭേദത്തെ കുറിച്ച്‌ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ പ്രധാന മന്ത്രി അടിയന്തിര യോഗം വിളിച്ചു. വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു.

NO COMMENTS

LEAVE A REPLY