മഞ്ചേശ്വരം: ആള് താമസമില്ലാത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ പുല്ലുകളും കാടുകളും ഭീതിയുണ്ടാക്കുന്നുവെന്ന് പൊലീസില്‍ നാട്ടുകാരുടെ പരാതി.
മീഞ്ച പഞ്ചായത്തിലെ മജിബയല്‍ നാട്ടക്കല്ലിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിറയെ കാടുകളും ഉണങ്ങിയ പുല്ലുകളും ഉള്ളത്. ഇത് തീപിടുത്തത്തിനു കാരണമായേക്കുമെന്നാണ് പരിസരവാസികളുടെ ഭീതി. കാടുകളും പുല്ലുകളും നീക്കം ചെയ്ത് പറമ്പ് വൃത്തിയാക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിസരവാസികള്‍ പരാതിയുമായി മഞ്ചേശ്വരം പൊലീസിലെത്തിയത്.
ഈ പറമ്പിന് സമീപത്തായി നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഒരു തീപിടുത്തമുണ്ടായാല്‍ സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് നാട്ടുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് മൂന്നു തവണ തീപിടുത്തമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.