ദേശീയ പണിമുടക്ക്‌ നാളെ

0
20

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും കര്‍ഷക പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ദേശീയ പണിമുടക്ക്‌ കേരളത്തില്‍ ഹര്‍ത്താലാകാനാണ്‌ സാധ്യത. ഐ എന്‍ ടി യു സി, സി ഐ ടി യു, എച്ച്‌ എം എസ്‌, എ ഐ ടി യു സി തുടങ്ങി പത്ത്‌ സംഘടനകളാണ്‌ സമരത്തില്‍ പങ്കെടുക്കുന്നത്‌. പണിമുടക്ക്‌ കേരളത്തില്‍ പൂര്‍ണമാകും. കെ എസ്‌ ആര്‍ ടി സി, ടാക്‌സി-ഓട്ടോ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. കടകള്‍ അടഞ്ഞു കിടക്കും. മോട്ടോര്‍ തൊഴിലാളികളും വ്യാപാര മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. സ്വകാര്യ വാഹനങ്ങള്‍ പണിമുടക്കിനോട്‌ സഹകരിക്കണമെന്ന്‌ സമര സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. ജീവനക്കാരും പിന്തുണക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഹാജര്‍ നില നന്നേ കുറവായിരിക്കും. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തെ പണിമുടക്കില്‍ നിന്ന്‌ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ആശുപത്രികള്‍, പത്ര-മാധ്യമ സ്ഥാപനങ്ങള്‍, പാല്‍ വിതരണം, ടൂറിസം മേഖല എന്നിവയെയും പണിമുടക്കില്‍ നിന്ന ഒഴിവാക്കി.

NO COMMENTS

LEAVE A REPLY