പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌ത 61 കാരന്‍ അറസ്റ്റില്‍

0
244

കാഞ്ഞങ്ങാട്‌: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 61 കാരനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പനത്തടി, പുലിക്കടവിലെ ടി കെ രാഘവനെയാണ്‌ രാജപുരം ഇന്‍സ്‌പെക്‌ടറുടെ ചുമതലയുള്ള വെള്ളരിക്കുണ്ട്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പ്രേംസദന്‍ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാര്‍ച്ച്‌ 22ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. മറ്റാരും ഇല്ലാത്ത സമയത്ത്‌ സുഹൃത്തിന്റെ വീട്ടിലെത്തിയ രാഘവന്‍ പതിനേഴുകാരിയായ മകളെ വീട്ടിനകത്ത്‌ വെച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. രാഘവന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക്‌ കലശലായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന്‌ ഡോക്‌ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്നും കണ്ടെത്തി. ചികിത്സ നല്‍കിയ ഡോക്‌ടര്‍ രാജപുരം പൊലീസിനെ അറിയിച്ചു. പിന്നീട്‌ പെണ്‍കുട്ടി മാതാവിനൊപ്പം രാജപുരം പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ്‌ രാഘവനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്‌. പ്രതിയെ ഇന്നു രാവിലെ വീട്ടില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തു. വൈദ്യ പരിശോധനക്ക്‌ ശേഷം കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY